NATIONAL NEWS-ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി ഒരുമുഴം മുന്നെ കളത്തില്‍.
മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 57 പേരുടെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
എം.പിമാരെയും കേന്ദ്രമന്ത്രിമാരേയും കൂട്ടത്തോടെ കളത്തിലിറക്കിയപ്പോഴും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേരില്ലാത്തത് ചര്‍ച്ചയായിരുന്നു.
എന്നാല്‍ നാലാം പട്ടികയില്‍ സിറ്റിങ് സീറ്റായ ബുധ്നിയില്‍ തന്നെ ശിവരാജ് സിങ് ചൗഹാന് വീണ്ടും ജനവിധി തേടും.
ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദത്തിയയിലും മത്സരിക്കും.
രാജസ്ഥാനില്‍ 41 സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ഏഴ് എം.പിമാരുടെ പേരുണ്ട്. രാജ്യവര്‍ധന്‍ സിങ് രാത്തോഡ് ജോട്ട്വാരയില്‍ മത്സരിക്കും. ഛത്തീസ്ഗഢിലെ 64 സ്ഥാനാര്‍ഥികളുടെ പേരും തിങ്കളാഴ്ച ബിജെപി പ്രഖ്യാപിച്ചു.