Verification: ce991c98f858ff30

പുകയിൽ മുങ്ങി കൊച്ചി നഗരം; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നു

Kerala News Today-കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കൊച്ചിയിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കടവന്ത്ര, കലൂർ, ഇൻഫ്രാപാർക്ക് അടക്കമുള്ള പ്രദേശങ്ങളിൽ പുക മൂടിയിരിക്കുകയാണ്. പത്തിലധികം അഗ്നിരക്ഷാസേനകൾ ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

പുക മൂലം കൊച്ചി നിവാസികൾ ദുരിതത്തിലായിരിക്കുകയാണ്. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതേസമയം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫയർ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസിൽദാർ എന്നിവർ ജില്ലാ കളക്ർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.