NATIONAL NEWS-ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് വേഗത്തിലാക്കി.
3 സംസ്ഥാനങ്ങളിലെ ഒട്ടേറെ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ബിജെപി മുന്നിലെത്തിയിട്ടുണ്ട്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു കോൺഗ്രസായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കർണാടക മോഡൽ പിന്തുടരാനാ
യിരുന്നു പാർട്ടി തീരുമാനമെങ്കിലും സ്ഥാനാർഥി നിർണയത്തിൽ അതു നടന്നില്ല.
ഛത്തീസ്ഗഡിൽ കോൺഗ്രസ് ഉറച്ച വിജയപ്രതീക്ഷയിലാണെങ്കിലും ജനവികാരം എതിരായ ഒട്ടേറെ സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കരുതെന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, സിറ്റിങ് എംഎൽഎമാരെ കൂട്ടമായി ഒഴിവാക്കുന്നത് വിമതശല്യത്തിനു വഴിവച്ചേക്കുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
രാജസ്ഥാനിൽ തങ്ങളുടെ പക്ഷത്തുള്ള പരമാവധി ആളുകളെ സ്ഥാനാർഥികളാക്കാനുള്ള അണിയറ നീക്കം മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും നടത്തുന്നു. ഗെലോട്ട് ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.