Latest Malayalam News - മലയാളം വാർത്തകൾ

തീവെയ്പ് കേസ്: കണ്ണൂർ റെയിൽ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു

Kerala News Today-കണ്ണൂർ: എലത്തൂർ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു. കണ്ണൂർ റെയിൽ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷമാണ് പ്രതിയുമായി അന്വേഷണ സംഘം കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് തിരിച്ചത്. കർശന സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്.

പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പോലീസിൻ്റെ തെളിവെടുപ്പ് നടക്കുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവർ പാഞ്ഞെത്തിയതിന്റേതാണെന്നാണ് കരുതുന്നത്.

അന്വേഷണ ഉദ്യോ​ഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം താൻ ചെയ്തതാണെന്നും ബാ​ഗ് തന്റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി നൽകിയിട്ടില്ല. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോ​ഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാൽ ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.