NATIONAL NEWS-ന്യൂഡല്‍ഹി : ജമ്മു& കശ്മീരിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രഖ്യാപിച്ച് ഇന്ത്യന്‍ കരസേന.
കരസേനയുടെ ‘സദ്ഭാവന’പദ്ധതിക്ക് കീഴില്‍ വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി ജമ്മു& കശ്മീരിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 146 വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും.
ഓരോ വിദ്യാര്‍ഥിക്കും 1.2 ലക്ഷം രൂപ വീതമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനപ്പെടുത്തി കുപ്‌വാര ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 34 വിദ്യാര്‍ഥികള്‍ക്ക് കരസേന ഇതിനോടകം യാത്രയയപ്പ് നല്‍കി
ഈ വിദ്യാര്‍ഥികളുടെ ബാക്കി വിദ്യാഭ്യാസച്ചെലവ് അതാത് സര്‍വകലാശാലകള്‍ വഹിക്കും. ഇവരുടെ ഉന്നതവിദ്യാഭ്യാസം ഏറ്റെടുക്കുന്നതിനായി 12 സര്‍വകലാശാലകള്‍ സഹകരിച്ചിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനും അതുവഴി ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന കരസേനാ വക്താവ് വ്യക്തമാക്കി.