Verification: ce991c98f858ff30

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങള്‍ക്ക് അജ്ഞാതൻ തീയിട്ടു

KERALA NEWS TODAY – തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീയിട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീയിട്ടശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

കൈയ്യില്‍ ഇന്ധന കുപ്പിയുമായി എത്തിയ ഒരാള്‍ കാറുകളുടെ മുകളിലേക്ക് ഇന്ധനം ഒഴിക്കുന്നതും തീയിട്ട ശേഷം ഓടിമറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറുകള്‍ ഭാഗികമായി കത്തി നശിച്ചു.

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.