Kerala News Today-കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും കൊലക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു.
പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മുഴക്കുന്ന് പോലീസാണ് നടപടി സ്വീകരിച്ചത്. ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.
ആകാശ് തില്ലങ്കേരിക്കെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം ആകാശ് കോടതിയിൽ കീഴടങ്ങുകയും ചെയ്തു.ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളുണ്ട്.
23 കേസുകളാണ് ജിജോ തില്ലങ്കേരിക്കെതിരായുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്. പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 21