സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പരാതി നൽകി ഹണി റോസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. അതേസമയം ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും ശേഖരിക്കുമ്മെന്നും ജാമ്യത്തെ എതിർത്തു കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ സംഘടിതമായ ഒരു ആക്രമണമാണ് രാഹുൽ ഈശ്വർ ആസൂത്രണം ചെയ്യുന്നതെന്നും ഹണി പറയുന്നു. വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുലിനെതിരെ നിയമ നടപടിക്ക് തുടക്കമിടുന്ന കാര്യം ഹണി വ്യക്തമാക്കിയത്.