Latest Malayalam News - മലയാളം വാർത്തകൾ

ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്എംപിവി രോഗബാധ

After Bengaluru, Gujarat also reports HMPV infection

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോ​ഗബാധ. അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ പരിശോധന നടത്തും. ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആയി എത്തുന്നവരെ HMPV ടെസ്റ്റ്‌ നടത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ഉള്ള ശ്രമം തുടരുന്നതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ ഹ്യുമൻ മെറ്റാന്യുമോവൈറസ് വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങൾ.

Leave A Reply

Your email address will not be published.