Kerala News Today-ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ രണ്ട് സിപിഐഎം അംഗങ്ങള്‍ക്കെതിരെ നടപടി.
വലിയമരം ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലാണ് അംഗങ്ങള്‍ക്കെതിരെ നടപടി.
വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോൾ, സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെനഡ്റ് ചെയ്തു.
വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.
ഇതേ കേസിലെ പ്രതിയായ ഇജാസിനെ കൗൺസിലർ ഷാനവാസിന്‍റെ ലോറിയില്‍ ലഹരിക്കടത്തിയതിന് പാര്‍ട്ടി നേരത്തെ പുറത്താക്കിരുന്നു.
Kerala News Today