Verification: ce991c98f858ff30

പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ തീയിട്ട സംഭവം: പ്രതി അറസ്റ്റിൽ

Kerala News Today-കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം പുഴാതിയിലെ പഴയ രണ്ടുനില കെട്ടിടത്തില്‍ ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു പോലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീയിട്ടത്.

ഇയാളുടെ സഹോദരനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷെമീം പോലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് ഇയാൾ തീയിട്ടത്. ഇതിൽ ഷെമീമിന്റേയും വാഹനമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഷെമീർ സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിടുകയായിരുന്നു.

പർദ്ദ ധരിച്ചായിരുന്നു ഷെമീം വന്നതെന്ന് പോലീസ് പറയുന്നു. തുടർന്ന് രാവിലെ മുതൽ ഷെമീമിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പോലീസ് സംഘം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഷെമീമിൻ്റെ സ്ഥലം പുഴാതിയിലാണെന്ന് പോലീസ് അറിയുന്നത്. അവിടെ രാവിലെ ഇയാളെ കണ്ടതായും പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിക്കുകയായിരുന്നു.

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.