ENTERTAINMENT NEWS – ചെന്നൈ : ലത്തി ചിത്രത്തിന് ശേഷം വിശാലിന്റെ 33-ാം ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്. ‘മാർക്ക് ആന്റണി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റിതു വർമ്മയാണ് ചിത്രത്തിലെ നായിക. സംവിധായകനും നടനുമായ എസ് ജെ സൂര്യയും ഇതിൽ അഭിനയിക്കുന്നു.ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അടുത്തിടെ ‘മാർക്ക് ആന്റണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി വൈറലായിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ‘മാർക്ക് ആന്റണി’യുടെ ഷൂട്ടിംഗ് സൈറ്റിൽ അപകടമുണ്ടായി. ചെന്നൈ പൂന്തമല്ലിക്കടുത്തുള്ള ഒരു സ്വകാര്യ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ‘മാർക് ആന്റണി’യുടെ ഷൂട്ടിംഗ് നടക്കുന്നത്.ട്രക്കിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഷൂട്ടിംഗ് മൂന്ന് മണിക്കൂറോളം നിർത്തിവച്ചു. കൂടാതെ ഈ അപകടവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
0 4