Kerala News Today-കൊല്ലം: കൊല്ലത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. കൊല്ലം ചവറയിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന പിക്ക് അപ്പ് ഓട്ടോയും ചാവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്.
200 മീറ്ററോളം ദൂരത്തിൽ ബൈക്ക് യാത്രക്കാരെയും കൊണ്ട് പിക്ക് ആപ്പ് ഓട്ടോ സഞ്ചരിച്ചു. ഒടുവിൽ ഓട്ടോയുടെ അടിയിൽ നിന്നുമാണ് ബൈക്ക് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ നാലുപേരെയും ഉടൻ കൊല്ലം ജില്ലാ ആശുപത്രയിൽ എത്തിക്കുകയായിരുന്നു. പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് മറ്റ് പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kerala News Today