Verification: ce991c98f858ff30

അബ്ദുള്‍ റഹ്മാൻ മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

Pakistan terrorist Abdul Rehman Makki has been declared a global terrorist by the United Nations.

World Today-ന്യൂയോര്‍ക്ക്: പാക് തീവ്രവാദി അബ്ദുൽ റഹ്മാൻ മാക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
ഐ.എസ്.ഐ.എൽ, അൽഖ്വയ്ദ ഉപരോധ സമിതിയാണ് മാക്കിയെയും തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. ലഷ്കർ-ഇ-ത്വയ്ബ അംഗമാണ് മാക്കി.
ഇയാളെ ആഗോള തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം ചൈനയാണ് അതിന് തടസം നിന്നത്. ഈ സംഭവത്തിൽ 2022 ജൂണിൽ ഇന്ത്യ ചൈനയെ വിമർശിച്ചിരുന്നു.

ലഷ്കർ-ഇ-ത്വയ്ബ തലവനായ ഹാഫിസ് സയീദിൻ്റെ ഭാര്യാ സഹോദരനായ മക്കി ദീര്‍ഘകാലമായി വിവിധ തീവ്രവാദ സംഘടനയില്‍ സജീവമാണ്.
യുഎന്‍ സെക്യൂരിറ്റി കൗൺസില്‍ 1267 കമ്മറ്റി എന്നറിപ്പെടുന്ന ഉപരോധസമിതി മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും, ഈ നിര്‍ദേശം ചൈന തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് തീരുമാനം.

ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഫണ്ട് ശേഖരണത്തിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന 68കാരനായ മക്കിയെ ഇന്ത്യയും അമേരിക്കയും ഇതിനകം തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇയാളെ കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് യുഎസ് 20 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 2019 മെയ് 15ന് മക്കിയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു.

2020ല്‍ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി, തീവ്രവാദത്തിന് ധനസഹായം നല്‍കിയതിൻ്റെ പേരില്‍ മക്കിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവിന് ശിക്ഷിച്ചിരുന്നു.
2000 ഡിസംബര്‍ 22ന് ഡല്‍ഹി ആക്രമണം ഉള്‍പ്പടെയുള്ള പ്രമുഖ ഭീകരാക്രമണങ്ങളുടെ ഉത്തവാദിത്വം മക്കിയുടെ നേതൃത്വത്തിലായിരുന്നെന്നും ഉപരോധസമതി പറഞ്ഞു.
2008 ജനുവരി ഒന്നിലെ രാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും 2011 സെപ്റ്റംബര്‍ 26ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങളാണ് ലഷ്‌കര്‍-ഇ-ത്വയ്ബ നടത്തിയത്.

 

 

 

World Today

Leave A Reply

Your email address will not be published.