Latest Malayalam News - മലയാളം വാർത്തകൾ

മലപ്പുറം എടവണ്ണയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

Kerala News Today-മലപ്പുറം: മലപ്പുറം എടവണ്ണയിൽ എംഡിഎംഎ കേസിൽ പ്രതിയായ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിലാണ്(28) മരിച്ചത്. വെടിയേറ്റതിനോട് സാമ്യമുള്ള പാടുകൾ ദേഹത്ത് കണ്ടത് ദുരൂഹത ഉയർത്തുന്നു. ചെമ്പക്കുത്തിലെ ആളൊഴിഞ്ഞ മലയിലാണ് റിതാൻ ബാസിലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് റിദാന്‍ ബാസിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാസിലിൻ്റെ പുറകുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുണ്ട്. ഇത് എങ്ങിനെ സംഭവിച്ചതാണെന്നതില്‍ വ്യക്തതയില്ല. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു ബാസിലിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ മലമുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാസില്‍ ഇവിടെ എങ്ങനെ എത്തി എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിന് മുന്‍പ് ഒരു കേസില്‍ പ്രതിയായിരുന്നു ബാസില്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.