Verification: ce991c98f858ff30

കോതമംഗലത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

Kerala News Today-കോതമംഗലം: കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായത്. മൂന്നുപേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.വെളളാരംകുത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ പൊന്നൻ്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.   Kerala News Today
Leave A Reply

Your email address will not be published.