Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പരീശീലന പറക്കലിന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മറിഞ്ഞു. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ടാക്സിവേ ബിക്കും സിയിക്കും ഇടയില്‍ 11.36–നാണ് അപകടമുണ്ടായത്.
രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.
ആർക്കും പരുക്കില്ല. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിൻ്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി.
Kerala News Today