Kerala News Today-കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ്(89) മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ സ്ഥിരീകരിച്ചു. ഒമ്പതു മാസത്തിനുശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
Kerala News Today