Verification: ce991c98f858ff30

യുകെയിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

WORLD TODAY – ലണ്ടൻ: മലയാളി വിദ്യാര്‍ഥിനി ബ്രിട്ടനിലെ ലീഡ്സില്‍ കാറിടിച്ചു മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആതിര അനില്‍ കുമാറാണ് മരിച്ചത്. 25 വയസായിരുന്നു. ബസ് കാത്ത്നിൽക്കുകയായിരുന്ന ആതിരയുടെ നേരെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.സ്ടാറ്റ്ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.ലീഡ്സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്ട് മാനേജ്മെന്‍റ് വിദ്യാര്‍ഥിനിയായിരുന്ന ആതിര, ഒരുമാസം മുന്‍പാണ് പഠനത്തിനായി ലീഡ്സില്‍ എത്തിയത്. ഭർത്താവ് രാഹുൽ ശേഖർ മസ്‌കറ്റിൽ ജോലി ചെയ്യുന്നു, അവർക്ക് ഒരു മകളുമുണ്ട്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave A Reply

Your email address will not be published.