Verification: ce991c98f858ff30

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

A Malayali priest died in an accident in Joshimath

Kerala News Today-ന്യൂഡൽഹി: ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ കൊക്കയിലേക്ക് വീണ് മരിച്ചു.
ബിജ്നോര്‍ രൂപതാംഗമായ ഫാ. മെല്‍വിന്‍ പള്ളിത്താഴത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേയ്ക്ക് പതിക്കുകയായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ഫാ. മെല്‍വിന്‍.

ദുരിതബാധിത മേഖലകളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
ജോഷിമഠിലെ ദുരിതബാധിത മേഖലകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു മെൽവിൻ. ജോഷിമഠിലെ മണ്ണിടിച്ചൽ സംബന്ധിച്ചുള്ള വീഡിയോകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ബിജിനോർ രൂപതയുടെ പ്രതിനിധി എന്ന നിലയിലാണ് മെൽവിൻ ജോഷിമഠിൽ എത്തിയത്.

രണ്ട് വൈദികര്‍ക്കൊപ്പം ദുരിതമേഖലയിൽ എത്തി ഭക്ഷണം വിതരണം ചെയ്തു മടങ്ങുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് മെൽവിൻ്റെ മൃതദേഹം പുറത്തേക്ക് എത്തിച്ചത്.
നിലവിൽ ഋഷികേഷിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. മെൽവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് വൈദികര്‍ അപകടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്നാണ് വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

 

 

 

Kerala News Today

Leave A Reply

Your email address will not be published.