Kerala News Today-കൊച്ചി: കൊച്ചി ചേപ്പനത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു. രാഘവ പറമ്പത്ത് മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിനും, ആത്മഹത്യയ്ക്കും കാരണമെന്നാണ് നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മണിൻ തൂങ്ങി മരിച്ച നിലയിലും ഭാര്യ മകൻ എന്നിവരെ വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമായിരുന്നു.
രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിൻ്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. ഭാര്യ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു. പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
Kerala News Today