Verification: ce991c98f858ff30

വിവാഹ തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു

Kerala News Today-മലപ്പുറം: വിവാഹ തലേന്ന് കുഴഞ്ഞു വീണ് വധു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിൻ്റെയും മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാരിക്കെയാണ് വധുവിൻ്റെ മരണം.
നി​ക്കാ​ഹ് നേ​ര​ത്തേ ന​ട​ന്ന​താ​ണ്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇന്ന് ഖ​ബ​റ​ട​ക്കം ന​ട​ക്കും.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.