Kerala News Today-തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും നടത്തിയത് അപകടകരമായ കൂടിക്കാഴ്ചയാണെന്ന് എ എ റഹീം എംപി.രണ്ട് വര്‍ഗീയ ശക്തികള്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണെമന്നും എ എ റഹീം ആവശ്യപ്പെട്ടു. ഇരു കൂട്ടരും ഒരേ നാണയത്തിൻ്റെ ഇരു വശങ്ങള്‍ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.രണ്ടു വർഗീയ ശക്തികളുടെ ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. ഇരുകൂട്ടരും ഒന്നിച്ചിരുന്നത് അപകടകാരമായ സൂചനയാണ്.രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞു. ആശയ സംവാദത്തിലൂടെ ആർഎസ്എസിനെ തിരുത്താമെന്നത് ജമാഅത്ത് ഇസ്ലാമിയുടെ വ്യാമോഹം. കൂടിക്കാഴ്ച്ചയെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ പോലും അവർക്ക് ആകുന്നില്ല.ഇന്ത്യൻ മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുന്ന കൂടിക്കാഴ്ച്ചയാണെന്നും എ എ റഹീം പറഞ്ഞു.ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്.ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്. ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 7