Latest Malayalam News - മലയാളം വാർത്തകൾ

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമര്‍ദ്ദനം

A 19-year-old woman was brutally beaten for allegedly not giving milk to her baby

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27ആം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്. കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭർത്താവിന്‍റെ വീട്ടുകാർ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു. പാലുകൊടുത്തിട്ട് രണ്ടുമണിക്കൂർപോലും ആയില്ലെന്ന് താൻ പറഞ്ഞു. അപ്പോഴേക്കും ഭർത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭർത്താവിന്‍റെ അച്ഛനും മർദ്ദിച്ചെന്നും യുവതി പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ ഭർത്താവ് മഹേഷ് നിഷേധിച്ചു. താനൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പ്രസവ ശേഷം കുഞ്ഞിനെയും യുവതിയെയും വേണ്ടെന്ന് പറഞ്ഞ് ഭർത്താവ് പിണങ്ങിപ്പോയെന്ന് യുവതിയുടെ മാതാവ് പറയുന്നു. ഇതിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് യുവതിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാല് കൊടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഇത് പറഞ്ഞായിരുന്നു മർദനം.

Leave A Reply

Your email address will not be published.