Latest Malayalam News - മലയാളം വാർത്തകൾ

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

A 10-year-old girl met a tragic end when a shawl got tangled around her neck while playing

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുളിയില്‍ റെജി-ബ്രിസ്ല ദമ്പതിമാരുടെ മകള്‍ എല്‍വിന റെജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ കുട്ടി കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിക്കുകയായിരുന്നു. സംഭവസമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും കുട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. രാത്രി ഭക്ഷണം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയനിലയില്‍ കുട്ടിയെ കണ്ടത്. ഷാളിന്റെ ഒരുഭാഗം ജനലിലും മറ്റൊരു ഭാഗം കഴുത്തില്‍ കുരുങ്ങിയ നിലയിലുമായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Leave A Reply

Your email address will not be published.