Top News
Kerala news

പോലീസ് സംഘത്തിന് നേരെ ആക്രമണത്തെ നടത്തി ലഹരി സംഘം

പാലാ കടപ്ലാമറ്റത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *