Latest Malayalam News - മലയാളം വാർത്തകൾ

നേഹ വധക്കേസ്: ലൗ ജിഹാദെന്ന് പിതാവ്; ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്ന് അമിത് ഷാ

Hubli

ഹൂബ്ലിയിലെ ബിവിബി കോളേജ് വിദ്യാർത്ഥി നേഹ ഹേർമുത്തിന്റെ മരണം ലൗ ജിഹാദെന്ന് പിതാവ് നിരഞ്ജൻ ഹേരമുത്ത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസ് കൗൺസിലർ കൂടിയായ പിതാവ് നിരഞ്ജൻ ഹെർമുത്തിനെ കണ്ട് മകൾ നേഹയ്ക്ക് നീതി ഉറപ്പ് നൽകി. ഏത് സാഹചര്യത്തിലും നീതി ലഭിക്കുമെന്നും ആവശ്യമെങ്കിൽ കേസ് സിബിഐക്ക് വിടുമെന്നും ഷാ ഉറപ്പ് നല്കി. ഏപ്രിൽ 18ന് ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിലാണ് സഹപാഠിയായിരുന്ന  ഫയാസ് ഖണ്ഡുനായക് നേഹ ഹെർമുത്തിനെ കുത്തിക്കൊന്നത്. പ്രണയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പിതാവ് പറഞ്ഞു. നേരത്തെ ഫയാസ് നേഹയെ ശല്യപ്പെടുത്തിയിരുന്നുവെന്നും ഫയസിന്റെ മാതാപിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചതായും നേഹയുടെ പിതാവ് പറഞ്ഞു. നേരത്തെ ഏപ്രിൽ 23ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനവല്ലയും നേഹയുടെ കുടുംബത്തെ കണ്ടിരുന്നു. ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്തു.  സംസ്ഥാന സര്ക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും പിതാവ് ആവശ്യപ്പെട്ടു. അതേസമയം, ലൗ ജിഹാദെന്ന പെണ്കുട്ടിയുടെ പിതാവിന്റെ വാദം തെറ്റാണെന്ന് ഫയസിന്റെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഫയാസ് വീട്ടിൽ പറഞ്ഞിരുന്നതായി ഫയസിന്റെ അമ്മ മുംതാസ് പ്രതികരിച്ചു.

 

Leave A Reply

Your email address will not be published.