Latest Malayalam News - മലയാളം വാർത്തകൾ

നവകേരള സദസ്സ്: കണ്ണൂരിൽ ആദ്യദിനം ലഭിച്ചത് 9807 നിവേദനങ്ങൾ; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമെന്ന് മുഖ്യമന്ത്രി

KERALA NEWS TODAY KANNUR:കണ്ണൂർ: നവകേരള സദസ്സിന്‍റെ കണ്ണൂർ ജില്ലയിലെ ആദ്യദിനം ലഭിച്ചത് 9807 നിവേദനങ്ങൾ. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ 2554, കല്യാശേരിയിൽ 2468, തളിപ്പറമ്പിൽ 2289 , ഇരിക്കൂറിൽ 2496 എന്നിങ്ങനെയാണ് ജില്ലയിലെ ആദ്യദിവസത്തിലെ നിവേദനങ്ങളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ.യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവികൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.

Leave A Reply

Your email address will not be published.