Verification: ce991c98f858ff30

യുഎസിൽ മൂന്നിടത്ത് വെടിവയ്പ്; വിദ്യാർഥികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു.

WORLD TODAY – യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു.
യുഎസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്.
മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്നസ് പൊലീസ് അറിയിച്ചു.

അതേസമയം, കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ ഉണ്ടായ വെടിവയ്പിൽ 7 പേർ മരിച്ചു.
മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അയോവയിൽ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയെന്നാണ് നിഗമനം.

രണ്ട് ദിവസത്തിനിടെ കലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവയ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) സ്വയം വെടിയുതിർത്തു മരിക്കുകയും ചെയ്തു.
ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്. തോക്കുമായി ഡാൻസ് ക്ലബ്ബിൽ കയറിയ ഇയാൾ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനിൽ കടന്നുകളയുകയായിരുന്നു.

Leave A Reply

Your email address will not be published.