Verification: ce991c98f858ff30

മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 4 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാരും, 900 പൊലീസുകാരും

KERALA NEWS TODAY –കാസർഗോഡ്: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കണ്ണൂർ, വയനട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും.
Leave A Reply

Your email address will not be published.