NATIONAL NEWS – ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ മരിച്ചു.
ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചല്‍ സെക്ടറില്‍ വെച്ചായിരുന്നു അപകടം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇവരുടെ വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സൈനിക അധികൃതർ വ്യക്തമാക്കി .
NATIONAL NEWS HIGHLIGHT – Three soldiers killed as military vehicle falls into ravine in Kashmir.