Latest Malayalam News - മലയാളം വാർത്തകൾ

ദില്ലിയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു

ന്യൂ ഡൽഹി : വാടകക്കാർക്കിടയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. ദില്ലിയിൽ ​ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗോവിന്ദാപുരിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ പൊതുശുചിമുറിയാണ് ഉണ്ടായിരുന്നത്. ഇത് ഉപയോ​ഗിച്ച ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അയൽവാസിയുടെ മകൻ ശുചിമുറി ഉപയോ​ഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല.ഇതിനേ ചൊല്ലി വാടകക്കാർക്കിടയിൽ തർക്കം ഉടലെടുക്കുകയും ഇത് കയ്യേറ്റത്തിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്.

ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അറസ്റ്റിലായ ഭികാം സിം​ഗ് 45 ദിവസങ്ങൾക്ക് മുമ്പാണ് ദില്ലിയിലേക്ക് എത്തിയത്. ​ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ്. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പതിനെട്ടുക്കാരന് കുത്തേറ്റത്. ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും അക്രമത്തിനിടയിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണ്.

Leave A Reply

Your email address will not be published.