WORLD TODAY – ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പാസഞ്ചർ ബസ് റോഡിൽ നിന്ന് ഒരു കുഴിയിലേക്ക് മറിഞ്ഞ് 17 പേർ മരിക്കുകയും 26 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ധാക്കയിൽ നിന്ന് 63 കിലോമീറ്റർ തെക്ക് മദാരിപൂർ ജില്ലയിലാണ് അപകടം നടന്നതു.ഷിബ്‌ചാർ ഹൈവേ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുല്ലാഹെൽ ബാക്കി- “പാസഞ്ചർ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു,
14 യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും 25-26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു”. എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇന്ന് രാവിലെ 7:30 ഓടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എക്‌സ്പ്രസ് വേയിലെ കുഴിയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്.
0 5